മഴ തുടരുന്നു; കല്ലാർക്കുട്ടി, മലങ്കര ഡാമുകൾ തുറന്നു
Wednesday, June 26, 2024 9:17 AM IST
ഇടുക്കി: കനത്ത മഴ തുടരുന്ന ഇടുക്കിയിൽ കല്ലാർക്കുട്ടി, മലങ്കര ഡാമുകൾ തുറന്നു. രണ്ടു ഡാമുകളുടെയും രണ്ടു ഷട്ടറുകളാണ് തുറന്നത്. ഇതേതുടർന്ന് പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
രാജാക്കാട്-മൈലാടുംപാറ റൂട്ടിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇവിടെ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അതേസമയം, ദേവികുളം കോളനിയിൽ കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീടിനു മുകളിലേക്കു വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. വീടിന്റെ അടുക്കള ഉൾപ്പടെ ഭാഗികമായി തകർന്നു.
ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു.