ഇ​ടു​ക്കി: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. മൂ​ന്നാ​ര്‍ എം​ജി കോ​ള​നി​യി​ലെ കു​മാ​റി​ന്‍റെ ഭാ​ര്യ മാ​ല (38) ആ​ണ് മ​രി​ച്ച​ത്.

മ​ണ്ണി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ മാ​ല​യെ മ​ണ്ണ് നീ​ക്കം ചെ​യ്ത​ശേ​ഷം പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​നി​യും മ​ണ്ണ് ഇ​ടി​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.