ബിജെപി വിട്ട സൂര്യകാന്ത പാട്ടീല്‍ എന്‍സിപി-എസ്പിയില് ചേര്‍ന്നു
Tuesday, June 25, 2024 2:33 PM IST
മുംബൈ: ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി സുര്യകാന്ത പാട്ടീല്‍ ശരദ് പവാറിന്റെ എന്‍സിപി-എസ്പി പാര്‍ട്ടിയില്‍ ചേര്‍ന്നു. പത്ത് വര്‍ഷം മുമ്പ് എന്‍സിപി വിട്ടാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ശനിയാഴ്ചയാണ് സൂര്യകാന്ത പാട്ടീല്‍ ബിജെപി വിട്ടത്. പാര്‍ട്ടിക്ക് നന്ദി അറിയിക്കുന്നതായും പത്ത് വര്‍ഷം കൊണ്ട് നിരവധി കാര്യങ്ങള്‍ പഠിച്ചെന്നും ബിജെപി വിട്ടതിന് ശേഷം അവര്‍ പ്രതികരിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹിന്ഗോലി സീറ്റില്‍ മത്സരിക്കാനാഗ്രഹിച്ചിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. സീറ്റ് വിഭജനത്തിലെ ധാരണയനുസരിച്ച് ഷിന്‍ഡേ വിഭാഗം ശിവസേനയ്ക്കാണ് ഹിന്ഗോലി സീറ്റ് ലഭിച്ചത്. ഹിന്ഗോലി സീറ്റ് ലഭിക്കാത്തതില്‍ നിരാശയിലായിരുന്നു സൂര്യകാന്ത.