കൊ​ച്ചി: വി​മാ​ന ടി​ക്ക​റ്റ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി ഷു​ഹൈ​ബ് (30) ആ​ണ് നെടുന്പാശേരി പോലീസിന്‍റെ പി​ടി​യി​ലാ​യ​ത്.

എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ 11.50ന് ​പു​റ​പ്പെ​ടു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ല​ണ്ട​ൻ വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ഒ​ന്ന​ര ആ​ഴ്ച മു​ന്പ് ല​ണ്ട​നി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഇ​വ​രു​ടെ കു​ട്ടി​ക്ക് വി​മാ​ന​ത്തി​ൽ​നി​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചു​പോ​കു​ന്ന ടി​ക്ക​റ്റ് കു​റ​ച്ചു ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്നു മൂ​ന്ന് ദി​വ​സം മു​ന്പ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​യ​ർ ഇ​ന്ത്യ ഇ​തി​ന് ത​യാ​റാ​യി​ല്ല.

ഈ ​ദേ​ഷ്യ​ത്തി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കിയതെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് അ​തേ വി​മാ​ന​ത്തി​ൽ ക​യ​റാ​നെ​ത്തി​യ​പ്പോ​ളാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.