മൂ​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ​യി​ല്‍ ടി​വി ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​യി​പ്ര മൈ​ക്രോ ജം​ഗ്ഷ​നി​ൽ പൂ​വ​ത്തും​ചു​വ​ട്ടി​ല്‍ അ​ന​സി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്‍ സ​മ​ദാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റാ​ൻ​ഡി​നൊ​പ്പം ടി​വി കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​തി​യി​ലും തു​ട​ര്‍​ന്ന് ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. മാ​താ​വ്: ന​സി​യ.