കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം
Tuesday, June 25, 2024 6:08 AM IST
തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. ആളപായമില്ല. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്.
കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.