തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വി​ഭ​ജി​ച്ച് മ​ല​ബാ​ർ സം​സ്ഥാ​ന​മാ​ക്കി മാ​റ്റ​ണ​മെ​ന്ന സ​മ​സ്ത​യു​ടെ ആ​വ​ശ്യം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ളം വി​ഭ​ജി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യാ​ൽ എ​ന്ത് വി​ല കൊ​ടു​ത്തും ബി​ജെ​പി ചെ​റു​ത്ത് നി​ൽ​ക്കു​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​നി ​സി​പി​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നി​ല​പാ​ട് കൂ​ടി അ​റി​ഞ്ഞാ​ൽ മ​തി. മ​ത​ത്തി​ന്‍റെ പേ​രി​ൽ മ​ല​പ്പു​റം ജി​ല്ല രൂ​പീ​ക​രി​ച്ച​പ്പോ​ൾ ത​ന്നെ ഇ​നി സം​സ്ഥാ​ന​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യെ​ന്ന് ജ​ന​സം​ഘം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്‌​ലീം ലീ​ഗാ​ണ് കേ​ര​ള​ത്തെ വെ​ട്ടി​മു​റി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് അ​ണി​യ​റ​യി​ൽ ച​ര​ട് വ​ലി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രു​ടെ പാ​ര​മ്പ​ര്യ​മാ​ണ് ലീ​ഗ് ഇ​പ്പോ​ഴും പേ​റു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​ൻ വി​മ​ർ​ശി​ച്ചു.

ഭ​ര​ണ, പ്ര​തി​പ​ക്ഷ​ങ്ങ​ളു​ടെ അ​മി​ത​മാ​യ മു​സ്‌​ലീം പ്രീ​ണ​ന​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ. നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ആ​വ​ശ്യം സ​മ​സ്ത ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.