മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
Monday, June 24, 2024 4:56 PM IST
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം. കണ്ണൂർ പാപ്പിനിശേരി എഇഒ ഓഫീസാണ് പ്രതിഷേധക്കാർ പൂട്ടിയിട്ടത്. പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധവുമായി വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തുണ്ട്. എസ്എഫ്ഐ ഉൾപ്പെടെ പ്രതിഷേധവുമായി മലപ്പുറം കലക്ട്രേറ്റിൽ എത്തിയിരുന്നു.
അതിനിടെ എസ്എഫ്ഐ പ്രതിഷേധത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പ്രതികരിച്ചിരുന്നു. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ. കുറച്ച് ഉഷാറായിവരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.