തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള എ​സ്എ​ഫ്‌​ഐ​യു​ടെ സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി.​കു​റേ നാ​ളാ​യി സ​മ​രം ചെ​യ്യാ​തി​രി​ക്കു​ന്ന​വ​ര​ല്ലേ സ​മ​രം ചെ​യ്ത് ഉ​ഷാ​റാ​ക​ട്ടെ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​വ​ര്‍ എ​ന്താ​ണ് മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന​റി​യി​ല്ല. തെ​റ്റി​ദ്ധാ​ര​ണ​യാ​കാം. എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ത‌േ​സ​മ​യം മ​ല​പ്പു​റ​ത്ത് പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം ഇ​ല്ലെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ആ​വ​ർ​ത്തി​ച്ചു. അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ സീ​റ്റു​ക​ളു​ടെ ക​ണ​ക്ക് അ​ട​ക്കം നി​ര​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ദം.

17298 പേ​ർ​ക്കാ​ണ് ഇ​നി സീ​റ്റ് കി​ട്ടാ​ൻ ഉ​ള്ള​ത്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​യു​മ്പോ​ൾ 7408 സീ​റ്റ് പ്ര​ശ്‌​നം വ​രും. അ​ക്കാ​ര്യം ചൊ​വ്വാ​ഴ്ച വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹ​രി​ക്കു​മെ​ന്നും ശി​വ​ന്‍​കു​ട്ടി സ​ഭ​യി​ല്‍ പ​റ​ഞ്ഞു.