രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവം; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
Monday, June 24, 2024 12:27 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യുവരിച്ചത്.
തിരുവനന്തപുരം സ്വദേശി ആർ.വിഷ്ണു(35), ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇരുവരും സിആർപിഎഫ്കോബ്ര യൂണിറ്റിലെ അംഗങ്ങളാണ്.
ഞായറാഴ്ച വൈകുന്നേരം മൂന്നിനുണ്ടായ സ്ഫോടനത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പട്രോളിംഗിന്റെ ഭാഗമായി ട്രക്കിലും ബൈക്കിലുമായി ജവാൻമാർ എത്തിയപ്പോൾ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.