കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാന്‍ തൃശൂരില്‍ സിപിഎം ബിജെപിയെ സഹായിച്ചു: കെ.മുരളീധരന്
Sunday, June 23, 2024 9:49 PM IST
കോഴിക്കോട്: കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായി തൃശൂരില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. 56,000 വോട്ടുകള്‍ ബിജെപിക്ക് തൃശൂരില്‍ ചേര്‍ക്കാന്‍ കൂട്ടുനിന്നത് സിപിഎമ്മുകാരായ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് തെറ്റില്‍ നിന്നും തെറ്റിലേക്ക് സഞ്ചരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വം ഉള്ളിടത്തോളം കാലം കേരളത്തില്‍ സിപിഎം രക്ഷപ്പെടില്ലെന്നും അദ്ദേഹം പ്രതികരിച്ചു."ഏത് ട്രെന്റിലാണ് യുഡിഎഫ് ഇത്തവണ ജയിച്ചത് എന്ന് പഠിക്കണം. 2019ലെ അനുഭവം മുന്നിലുണ്ട്. ഇതിനേക്കാള്‍ ഒരു സീറ്റ് ജയിച്ചു. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് പരാജയപ്പെട്ടു.
വോട്ടര്‍ പട്ടിക ഒരു പ്രധാന ഘടകമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും മുരളീധരന് പറഞ്ഞു.