ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ; ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി
ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ; ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി
Sunday, June 23, 2024 8:25 PM IST
ബം​ഗ​ളൂ​രു: ചി​ന്ന​സാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ സ​മ്പൂ​ര്‍​ണ വി​ജ​യം നേ​ടി ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍.

ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ര്‍​ത്തി​യ 216 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 56 പ​ന്തു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. 90 റ​ണ്‍​സാ​ണ് താ​രം നേ​ടി​യ​ത്.

42 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റും തി​ള​ങ്ങി.​ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി​യ അ​രു​ണ്ഡ​തി റെ​ഡ്ഡി​യു​ടെ​യും ദീ​പ്തി ശ​ര്‍​മ്മ​യു​ടെ​യും പ്ര​ക​ട​ന​വും വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 143 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. നാ​ല് റ​ണ്‍​സി​നാ​യി​രു​ന്നു ര​ണ്ടാം മ​ത്സ​ര​ത്തി​ലെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<