കടുവയുടെ ആക്രമണം തുടരുന്നു; കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം
Sunday, June 23, 2024 10:27 AM IST
വയനാട്: കടുവയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾ കൂടി ചത്തതിനെ തുടർന്ന് വയനാട് കേണിച്ചിറയിൽ നാട്ടുകാരുടെ പ്രതിഷേധം. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. കളിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് പശുക്കളെയാണ് കടുവ ഇവിടെ ആക്രമിച്ചത്.
നാട്ടുകാർ കേണിച്ചിറയിൽ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായി സുല്‍ത്താൻ ബത്തേരി - പനമരം റോഡ് ആണ് ഉപരോധിക്കുന്നത്. പശുവിന്റെ ജഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്.