വ​യ​നാ​ട്: തി​രു​മ്മു ചി​കി​ത്സ​യ്ക്കെ​ത്തി​യ വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​സോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. ത​ല​പ്പു​ഴ, യ​വ​നാ​ര്‍​കു​ളം, എ​ട​പ്പാ​ട്ട് വീ​ട്ടി​ല്‍ ഇ.​എം. മോ​വി​ൻ(29) നെ​യാ​ണ് തി​രു​നെ​ല്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നെ​ത​ര്‍​ല​ന്‍​ഡു​കാ​രി​യാ​യ യു​വ​തി ജൂ​ണ്‍ നാ​ലി​ന് എ​ഡി​ജി​പി​ക്ക് ഇ​മെ​യി​ല്‍ വ​ഴി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ പ​രാ​തി​ക്കാ​രി​ക്ക് പ്ര​തി​യു​ടെ ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ത്തു.

യു​വ​തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി യു​വ​തി തി​രു​നെ​ല്ലി​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​ത്.