ന്യൂ​ഡ​ൽ​ഹി : പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നീ​റ്റ് പി​ജി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്.​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നീ​റ്റ്, നെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പ്പേ​പ്പ​ര്‍ ചോ​ര്‍​ച്ച വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ൽ സു​ബോ​ധ് കു​മാ​ര്‍ സിം​ഗി​നെ ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നു. പ​ക​രം റി​ട്ട. ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ പ്ര​ദീ​പ് സിം​ഗ് ക​രോ​ള​യ്ക്ക് ചു​മ​ത​ല ന​ൽ​കി.

നീ​റ്റ്, നെ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്ത് വ​ൻ​തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ടി​എ ഡി​ജി​യെ കേ​ന്ദ്രം നീ​ക്കി​യി​രി​ക്കു​ന്ന​ത്.