ടി20 ലോകകപ്പ്:ബംഗ്ലാദേശിന് 197 റണ്‍സ് വിജയലക്ഷ്യം
Saturday, June 22, 2024 9:48 PM IST
ആന്റിഗ്വ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിന് 197 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.
അര്‍ദ്ധസെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. പുറത്താകാതെ 27 പന്തില്‍ 50 റണ്‍സാണ് പാണ്ഡ്യയെടുത്തത്. വിരാട് കോഹ്ലി,റിഷഭ് പന്ത്,ശിവം ദുബെ എന്നിവരും തിളങ്ങി.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്നും,തന്‍സിം ഹസന് ശകീബും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.