ജലമന്ത്രിയുടെ നിരാഹാരസമരം "രാഷ്ട്രീയനാടകം':ഡല്‍ഹി ബിജെപി അധ്യക്ഷന്‍
Saturday, June 22, 2024 8:55 PM IST
ന്യൂഡല്‍ഹി: ജലപ്രതിസന്ധിയുടെ പേരില്‍ ഡല്‍ഹി ജലമന്ത്രി അതിഷി നടത്തുന്ന നിരാഹാര സമരം രാഷ്ട്രീയനാടകമാണെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ജലകൊള്ളയില് നിന്ന് ശ്രദ്ധത്തിരിക്കാനാണ് ഈ നാടകമെന്നും അദ്ദേഹം പറഞ്ഞു. നാല് മണിക്കൂര്‍ മാത്രം സമരവും 18 മണിക്കൂര്‍ എസി റൂമിലുമിരിക്കുന്ന പുതിയ തരം സമരമാണിതെന്നും അദ്ദേഹം പരിഹസിച്ചു.
ടാങ്കര്‍ മാഫിയയെ അടക്കം സഹായിക്കാനാണ് ഇത്തരത്തിലുള്ള സമരമെന്നും സച്ച്ദേവ പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് കിട്ടേണ്ട അളവ് ജയം മുഴുവന്‍ വിട്ടുതരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ ഈക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം പ്രതിസന്ധിക്ക് പരിഹാരമാകുന്നത് വരെ സമരം തുടരുമെന്ന് ജലമന്ത്രി അതിഷി ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ 28 ലക്ഷത്തിലധികം പേര് പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി. ഹരിയാന സര്‍ക്കാര്‍ ആവശ്യമായ ജലം വിട്ടുതരാത്തത് തന്നെയാണ് പ്രതിസന്ധിക്ക് കാരണമെന്നും അവര്‍ ആവര്‍ത്തിച്ചു. വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.