മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മ​ഹാ​വി​കാ​സ് അ​ഘാ​ടി​യു​ടെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും സ​ഖ്യ​ത്തി​ലെ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും ശി​വ​സേ​ന-​യു​ബി​ടി നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​ര്‍​ഹ​മാ​യ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​പി-​എ​സ്പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് റാ​വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പാ​ര്‍​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​യി​രു​ന്നു ശ​ര​ദ് പ​വാ​റി​ന്‍റെ പ്ര​സ്താ​വ​ന.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണ് എ​ന്‍​സി​പി-​എ​സ്പി എ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു. 10 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച ശ​ര​ദ് പ​വാ​റി​ന്‍റെ പാ​ര്‍​ട്ടി എ​ട്ട് സി​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച​ത് ചൂ​ണ്ടി​കാ​ട്ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മാ​ന​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന​ത്ത് മ​ഹാ​വി​കാ​സ്അ​ഘാ​ടി മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ശി​വ​സേ​ന-​യു​ബി​ടി നേ​താ​വ് പ​റ​ഞ്ഞു.