കൊല്ലത്ത് അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ
Saturday, June 22, 2024 12:50 PM IST
കൊല്ലം: അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് 67കാരിയായ മാതാവിനെ മകൻ ആക്രമിച്ചത്.
സംഭവത്തിൽ കോട്ടുക്കൽ സ്വദേശി നസറുദീനെ പോലീസ് അറസ്റ്റ് ചെയ്തു. കൈ കഴുകാൻ അമ്മ വെള്ളം കോരി നൽകാത്തതാണ് നസുറുദീനെ പ്രകോപിപ്പിച്ചത്. അമ്മയുടെ പരാതിയിലാണ് നടപടി.