ഇ​ടു​ക്കി: മൂ​ന്നാ​ർ-​മാ​ട്ടു​പെ​ട്ടി റോ​ഡി​ൽ വീ​ണ്ടും കാ​റി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം. കേ​ര​ള, ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റു​ക​ളി​ലെ​ത്തി​യ കു​ട്ടി​ക​ളാ​ണ് സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച‍​യാ​ണ് സം​ഭ​വം.

ഒ​രു കാ​റി​ലെ കു​ട്ടി​ക​ൾ ഡോ​റി​ൽ ഇ​രു​ന്ന് നൃ​ത്തം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ സ​ഞ്ചാ​രി​ക​ളാ​ണ് സം​ഭ​വം പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. മേ​ഖ​ല​യി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​യു​ണ്ടാ​യ മൂ​ന്നാ​മ​ത്തെ സ​മാ​ന സം​ഭ​വ​മാ​ണി​ത്.