ന്യൂ​ഡ​ൽ​ഹി: ജൂ​ണ്‍ 25 മു​ത​ല്‍ 27 വ​രെ ന​ട​ത്താ​നി​രു​ന്ന സി​എ​സ്ഐ​ആ​ർ നെ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന​തു​മൂ​ലം. ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന​താ​യി നേ​ര​ത്തെ സൂ​ച​ന ല​ഭി​ച്ച​തി​നാ​ലാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ല​വും വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

വെ​ള്ളി​യാ​ഴ്ച പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി അ​റി​യി​ച്ചി​രു​ന്നു. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം കാ​ര​ണ​മാ​ണു പ​രീ​ക്ഷ നീ​ട്ടു​ന്ന​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ക്കു​മെ​ന്നും എ​ൻ​ടി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന​തി​നാ​ലാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തെ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ർ​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ജൂ​ൺ 18ന് ​ന​ട​ന്ന യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യും എ​ൻ​ടി​എ റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. 11 ല​ക്ഷം പേ​രാ​ണു യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​യി​രു​ന്ന​ത്.