ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​തി​​​​യ ക്രി​​​​മി​​​​ന​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ക​​​​ത്ത​​​​യ​​​​യ​​​​ച്ച് പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി.​ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ഇ​​​​രു​​​​ണ്ട മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ബി​​​​ല്ലു​​​​ക​​​​ൾ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​മ​​​​ത ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

146 എം​​​​പി​​​​മാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത സ​​​​മ​​​​യ​​​​ത്താ​​​​ണ് മൂ​​​​ന്ന് ബി​​​​ല്ലു​​​​ക​​​​ളും ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. അ​​​​തു​​​​കൊ​​​​ണ്ട് ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​ഹി​​​​ത (ബി​​​​എ​​​​ൻ​​​​എ​​​​സ്), ഭാ​​​​ര​​​​തീ​​​​യ സാ​​​​ക്ഷ്യ അ​​​​ധീ​​​​നി​​​​യം (ബി​​​​എ​​​​സ്എ), ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക സു​​​​ര​​​​ക്ഷാ സ​​​​ൻ​​​​ഹി​​​​ത എ​​​​ന്നീ മൂ​​​​ന്ന് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണമെന്ന് മ​​​​മ​​​​ത ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പു​​​​തി​​​​യ ക്രി​​​​മി​​​​ന​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര നി​​​​യ​​​​മ-​​​​നീ​​​​തി മ​​​​ന്ത്രി അ​​​​ർ​​​​ജു​​​​ൻ റാം ​​​​മേ​​​​ഘ്‌​​​വാ​​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.