ലൈംഗിക പീഡനക്കേസ്; ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കേസില്‍ കക്ഷി ചേര്‍ന്നു
Saturday, June 22, 2024 1:02 AM IST
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു.
ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജൂലൈ ഒന്നിന് പരിഗണിക്കും.
സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.