കൊ​ച്ചി: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളെ കോ​ൺ​ഗ്ര​സ് കാ​ര്യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. ബി​നോ​യ് വി​ശ്വം ആ​ദ്യം സി​പി​ഐ​യെ ന​ന്നാ​ക്ക​ട്ടെ.

സി​പി​എം എ​ന്ന പാ​ർ​ട്ടി ഇ​ല്ലാ​താ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സി​പി​എം മു​ക്ത കേ​ര​ളം ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ മ​ത്സ​രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ട​തു​പ​ക്ഷം പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് വി​രു​ദ്ധ വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്നും അ​ത് ത​ട​യാ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞി​രു​ന്നു.