ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജ​യി​ൽ മോ​ച​നം വൈ​കും. ജാ​മ്യം ന​ൽ​കി​യ​ത് സ്റ്റേ ​ചെ​യ്ത ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ഡി ഹ​ര്‍​ജി​യി​ൽ 25 ന് ​വി​ധി​പ​റ​യും. ഇ​തോ​ടെ​യാ​ണ് ജ​യി​ൽ മോ​ച​നം വൈ​കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് മ​ദ്യ​ന​യ​ക്കേ​സി​ല്‍ ഡ​ല്‍​ഹി​യി​ലെ റോ​സ് അ​വ​ന്യു കോ​ട​തി കേ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​ന്ന് കേ​ജ​രി​വാ​ള്‍ പു​റ​ത്താ​റാ​ങ്ങാ​നി​രി​ക്കെ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ധി​ക്കെ​തി​രേ ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യി 91 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് കേ​ജ​രി​വാ​ളി​ന് ഇ​ന്ന​ലെ ജാ​മ്യം ല​ഭി​ച്ച​ത്. ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ ത​ന്നെ ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഘോ​ഷം തു​ട​ങ്ങി​യി​രു​ന്നു.