സാമ്പാറില്‍ ചത്ത എലിയെ കണ്ടെത്തി; അഹമ്മദാബാദിലെ ഹോട്ടല്‍ അടച്ചുപൂട്ടി
Friday, June 21, 2024 4:15 PM IST
അഹമ്മദാബാദ്: ചത്ത എലിയെ സാമ്പാറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ഹോട്ടല്‍ അടച്ചുപൂട്ടി. കെവാഡിയ എന്ന ഹോട്ടലാണ് കോര്‍പ്പറേഷന്റെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ എത്തി പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഹോട്ടലിന് നോട്ടീസും നല്കി.
കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ കുടുംബത്തിന് നല്കിയ സാമ്പാറിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമാണെന്നും എലി പോലുള്ള ജീവികൾ വരുന്നത് തടയാന്‍ ഒരു സംവിധാനവും ഇല്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് ശേഷം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുതന്നാല്‍ മാത്രമെ ഹോട്ടലിന് ഇനി പ്രവർത്തനാനുമതി നല്‍കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.