മ​ല​പ്പു​റം: മ​ല​ബാ​റി​ലെ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ കോ​ഴി​ക്കോ​ട് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ​ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന എം​എ​സ്എ​ഫ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. മ​തി​ല്‍ ചാ​ടി​ക​ട​ന്ന് അ​ക​ത്തെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചു.

പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

മ​ല​പ്പു​റ​ത്തും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് എം​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി. ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ 32,366 കു​ട്ടി​ക​ള്‍​ക്ക് സീ​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​നി 44 മെ​റി​റ്റ് സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്‌​യു​വും എം​എ​സ്എ​ഫും അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​ത്. കോഴിക്കോട് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.