രാജസ്ഥാനിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
Friday, June 21, 2024 1:11 AM IST
ജയ്പുർ: രാജസ്ഥാനിൽ കിഷൻഗഡ്-ഭിൽവാര ദേശീയ പാതയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
സിക്കാർ സ്വദേശി ദിനേഷ് (35), ഭാര്യ സോനു (32), രണ്ടര വയസുള്ള മകൻ ഭാനു, പ്രദീപ് (25) എന്നിവരാണ് മരിച്ചത്. ചിറ്റോർഗഡിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു ഇവർ.
മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.