ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ൽ ഭ‍​ർ​തൃ​ഹ​രി മ​ഹ്താ​ബ് പ്രോ​ടേം സ്പീ​ക്ക​റാ​കും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഒഡീഷയിലെ ക​ട്ട​ക്കി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് ഇ​ദ്ദേ​ഹം. ബി​ജെ​ഡി​യി​ൽ നി​ന്ന് ബി​ജെ​പി​യി​ലെ​ത്തി​യ നേ​താ​വാ​ണ് ഭ​ർ​തൃ​ഹ​രി മ​ഹ്താ​ബ്. ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ്രോ​ടേം സ്പീ​ക്ക​റാ​ണ്. ഈ ​മാ​സം 26 നാ​ണ് ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്.

മാ​വേ​ലി​ക്ക​ര എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് ഭ‍​ർ​തൃ​ഹ​രി മ​ഹ്താ​ബി​നെ പ്രോ​ടേം സ്പീ​ക്ക​റാ​യി തീ​രു​മാ​നി​ച്ച​ത്. ഏ​ഴ് ത​വ​ണ​യാ​ണ് ഭ‍​ർ​തൃ​ഹ​രി മ​ഹ്താ​ബ് സ​ഭ​യി​ലെ​ത്തി​യ​ത്. നി​ല​വി​ൽ എ​ട്ട് ത​വ​ണ ലോ​ക്സ​ഭ​യി​ലെ​ത്തി​യ കൊ​ടി​ക്കു​ന്നി​ലാ​ണ് മു​തി​ർ​ന്ന അം​ഗം.