വിമാനത്തില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
Thursday, June 20, 2024 5:20 PM IST
അബുദാബി: വിമാനത്തില്‍ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. എയര്‍ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനം ഇന്ന് പുലര്‍ച്ചെ പുറപ്പെടുമ്പോളാണ് സംഭവം .
മലയാളിയായ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു.
പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. സംഭവ സമയം എമര്‍ജന്‍സി ഡോര്‍ തുറന്ന രണ്ടുപേരെയും തടഞ്ഞു. അപകടത്തെതുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.