ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Thursday, June 20, 2024 4:51 PM IST
തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തേക്കട വില്ലേജിൽ ചീരാണിക്കര അഭിലാഷ് ഭവനത്തിൽ അഭിലാഷ് (41) ആണ് പിടിയിലായത്. മഞ്ച സ്വദേശി സുനിൽകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
മഞ്ചയിലെ വീട്ടിൽ വെച്ച് സുനിൽകുമാറുമായി അഭിലാഷ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് മർദനമേറ്റ് സുനിൽക്കുമാർ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഈ സമയം ആശുപത്രിയിലെത്തിക്കാൻ അഭിലാഷും കൂടെയുണ്ടായിരുന്നു.
തുടർന്ന് ആശുപത്രിയിൽവച്ച് ഇയാൾ മരണപ്പെട്ടു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം മർദനമേറ്റതുമൂലമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണത്തിൽ മരുമകന്റെ പങ്ക് വ്യക്തമായത്.