പോരാളി ഷാജി അടക്കമുള്ളവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് വീണ്ടും നോട്ടീസയച്ച് പോലീസ്
Thursday, June 20, 2024 11:01 AM IST
കോഴിക്കോട്: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസയച്ച് കേരളാ പോലീസ്. വിവാദമായ കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസിലാണ് നടപടി. ഇത് രണ്ടാംതവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്.
കേസില്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് നിർമിച്ചത് ലീഗ് പ്രവര്ത്തകന് ഖാസിം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.