ധ​രം​ശാ​ല: ടി​ബ​റ്റ​ന്‍ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ​യെ സ​ന്ദ​ര്‍​ശി​ച്ച് അ​മേ​രി​ക്ക​ന്‍ നി​യ​മ​നി​ര്‍​മാ​താ​ക്ക​ള്‍. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് യു​എ​സ് നി​യ​മ​നി​ര്‍​മാ​താ​ക്ക​ള്‍ ക​ണ്ട​ത്. ഏ​ഴ് പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ദ​ലൈ​ലാ​മ​യെ സ​ന്ദ​ര്‍​ശി​ക്ക​രു​തെ​ന്നു​ള്ള ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് യു​എ​സ് സം​ഘം ടി​ബ​റ്റ​ന്‍ ആ​ത്മീ​യ നേ​താ​വി​നെ ക​ണ്ട​ത്. ദ​ലൈ​ലാ​മ വി​ഘ​ട​ന​വാ​ദി​യാ​ണെ​ന്നും ചൈ​ന വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

ടെ​ക്‌​സ​സി​ല്‍ നി​ന്നു​ള്ള മൈ​ക്ക​ല്‍ മെ​ക്കൗ​ലാ​ണ് സം​ഘ​ത്തി​നെ ന​യി​ച്ചി​രു​ന്ന​ത്. ടി​ബ​റ്റി​നെ ചൊ​ല്ലി ചൈ​ന​യു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​മെ​ന്നും സം​ഘം അ​റി​യി​ച്ചു. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ചൈ​ന​യു​ടെ മേ​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലുത്തു​ന്ന​തി​നു​ള്ള ബി​ല്ലി​നെ സം​ബ​ന്ധി​ച്ചും ദ​ലൈ​ലാ​മ​യു​മാ​യി അ​മേ​രി​ക്ക​ന്‍ സം​ഘം ച​ര്‍​ച്ച ചെ​യ്തു.