രാജ്യത്ത് പുതിയ തപാല്‍ നിയമം പ്രാബല്യത്തില്‍
Wednesday, June 19, 2024 9:28 AM IST
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ തപാല്‍ നിമയം പ്രാബല്യത്തില്‍ വരുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.പോസ്റ്റ് ഓഫിസ് നിയമം 2023 പ്രകാരമുള്ള നിയമങ്ങളായിരിക്കും വരുക. ഇതോടെ 1898ലെ ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് നിയമം റദ്ദാക്കപ്പെടും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പോസ്റ്റ് ഓഫീസ് ബില്‍ 2023 ആദ്യം അവതരിപ്പിച്ചത്. രാജ്യസഭയിലാണ് ആദ്യം അവതരിപ്പിച്ചത്. ഡിസംബറിലാണ് ബില്‍ പാസാക്കിയത്.
ഡിസംബര്‍ 12, 18 തീയതികളില്‍ ലോക്സഭ ബില്‍ പരിഗണിക്കുകയും പാസാക്കുകയും ചെയ്തു. നിയമത്തിന് ഡിസംബര്‍ 24ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു.