ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ ദി​വ​സം അ​യ​ൽ​വാ​സി​യു​ടെ മ​ർ​ദ​ന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് കൊ​പ്പാ​റ കി​ഴ​ക്ക​തി​ൽ ച​ന്ദ്ര​ൻ (67) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​യ​ൽ​വാ​സി​യാ​യ ശ്യാ​മി​ലാ​ൽ നി​വാ​സി​യി​ൽ മോ​ഹ​ന​ൻ (67) ആ​ണ് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മോ​ഹ​ന​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​യി​രു​ന്നു. പ്ര​തി ച​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഭാ​ര്യ മൂ​ന്നു ദി​വ​സ​മാ​യി​ട്ടും വീ​ട്ടി​ൽ വ​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞു പ്ര​തി മോ​ഹ​ന​നു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഈ ​സ​മ​യം ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മോ​ഹ​ന​ൻ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​തി ക​സേ​ര​കൊ​ണ്ട് മോ​ഹ​ന​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ മോ​ഹ​ന​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.