മും​ബൈ: പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ യു​വാ​വ് ന​ടു​റോ​ഡി​ൽ അ​ടി​ച്ചു​കൊ​ന്നു. മും​ബൈ സ്വ​ദേ​ശി​നി ആ​ര​തി യാ​ദ​വ്(20) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി രോ​ഹി​ത് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മും​ബൈ വ​സാ​യി​ലാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ന​ടു​റോ​ഡി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ വ​ച്ച് യു​വാ​വ് പെ​ൺ​കു​ട്ടി​യെ വ​ലി​യ സ്പാ​ന‍​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ രോ​ഹി​ത് യാ​ദ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.