ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണ് തമിഴ്നാട്ടില്‍ ഭരണത്തിലുള്ളത് :എഐഎഡിഎംകെ
Monday, June 17, 2024 6:33 PM IST
ചെന്നൈ: എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്ന് എഐഎഡിഎംകെ നേതാവ് ഡി.ജയകുമാര്‍. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഡിഎംകെ ദുരൂപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിക്രവണ്ടി ഉപതെരഞ്ഞെടുപ്പില്‍ എഐഡിഎംകെ മത്സരിക്കാത്തതും ഡിഎംകെയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി കോടികളാണ് ചെലവഴിക്കുന്നതെന്നും ജയകുമാര്‍ പ്രതികരിച്ചു. എല്ലാ വീടുകളിലും ഡിഎംകെ പ്രവര്‍ത്തകര്‍ വഴി പാരിതോഷികങ്ങള്‍ എത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട യാതൊരു ആവശ്യകതയും ഇല്ലെന്നും എഐഎഡിഎംകെ നേതാവ് പറഞ്ഞു. ഇതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും എഐഎഡിഎംകെ 2026ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ജൂലൈ പത്തിനാണ് വിക്രവണ്ടിയില്‍ ഉപതെരഞ്ഞെടുപ്പ്. മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന എന്‍.പുഗയേന്തിയുടെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.