മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം: കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്
മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം: കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്
Friday, June 14, 2024 5:34 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മ​ത്തി​ല്‍ കെ​എ​സ്‌​യു പ്ര​ത്യ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ഡി​ഡി​ഇ ഓ​ഫീ​സി​ന് മു​ന്നി​ല്‍ സൂ​ച​നാ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ വി​ദ്യാ​ഭ്യാ​സ​ന​യ​മാ​ണ് സീ​റ്റ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.


വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മേ​ല്‍ അ​മി​ത പ​ഠ​ന​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്നും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍​നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്നും കെ​എ​സ്‌​യു ആ​വ​ശ്യ​പ്പെ​ട്ടു.
Related News
<