ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മാ​ന്നാ​ർ ശ്രീ ​ഭു​വ​നേ​ശ്വ​രി ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ ബ​സാ​ണ് ക​ത്തി​യ​ത്. ആ​ലാ - കോ​ടു​കു​ള​ഞ്ഞി റോ​ഡി​ൽ രാ​വി​ലെ 8.45നാ​ണ് സം​ഭ​വം. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് കു​ട്ടി​ക​ളെ വേ​ഗം പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടിത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ആ​ര്‍.​ര​മ​ണ​ൻ വാ​ഹ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സി​ന് എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ടെ​ന്നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി നാ​ല് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.