ഹ​രി​പ്പാ​ട്: കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട ആ​ല​പ്പു​ഴ ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ച്ചു. ശി​വ​ദാ​സ​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജി.​സ​ജി​നി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. യു​ഡി​എ​ഫി​ന് ഏ​ഴ് അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് ആ​റ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പി​ൽ ശി​വ​ദാ​സ​നെ​തി​രെ സി​പി​എ​മ്മി​ലെ അ​ശ്വ​തി തു​ള​സി​യാ​ണ് മ​ത്സ​രി​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പി​ൽ ജി. ​സ​ജി​നി​യ്ക്ക് എ​തി​രാ​യി സി​പി​ഐ​യി​ലെ എ. ​അ​ൻ​സി​യ​യും മ​ത്സ​രി​ച്ചു. ഇ​രു​വ​രും. ആ​റി​നെ​തി​രെ ഏ​ഴു വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. 2020ൽ ​ന​ട​ന്ന ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ 13ൽ ​ഏ​ഴു വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സാ​ണ് വി​ജ​യി​ച്ച​ത്. മൂ​ന്ന് സി​പി​എം, ര​ണ്ടു സി​പി ഐ , ​ഒ​രു ഇ​ട​തു സ്വ​ത​ന്ത്ര​യു​മാ​ണ് വി​ജ​യി​ച്ച​ത്.

പീ​ന്നീ​ട് കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.