പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​ര​ത്തി​നു പി​ന്നാ​ലെ പാ​ല​ക്കാ​ട്ടും കെ. ​മു​ര​ളീ​ധ​ര​നെ അ​നു​കൂ​ലി​ച്ച് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "ന​യി​ക്കാ​ൻ മു​ര​ളി​യേ​ട്ട​ൻ വ​ര​ട്ടെ' എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

"നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല, പ്രിയപ്പെട്ട മുരളിയേട്ടാ നിങ്ങൾ മതേതര കേരളത്തിന്‍റെ ഹൃദയമാണ്' എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ കെ. ​മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ച് നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. "ന​യി​ക്കാ​ൻ നാ​യ​ക​ൻ വ​ര​ട്ടെ' എ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​രു​ന്ന​ത്.