വീടിന് തീപിടിച്ച് ഏഴു മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ അഞ്ച് പേർ മരിച്ചു
Thursday, June 13, 2024 6:52 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു.
തീ അണച്ചതായും ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗാസിയാബാദ് അഡീഷണൽ പോലീസ് കമ്മീഷണർ ദിനേശ് കുമാർ .പി പറഞ്ഞു.
താഴത്തെ നിലയിൽ നിന്ന് ഉയർന്ന തീ മുകളിലേയ്ക്കും പടരുകയായിരുന്നു. മരിച്ചവരിൽ ഏഴുവയസുകാരിയും ഏഴുമാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. തീപിടിത്തത്തിന് പിന്നിലെ കാരണം അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ പറഞ്ഞു.