റോം: ​ഇ​റ്റ​ലി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാഴാഴ്ച അ​നാഛാ​ദ​നം ചെ​യ്യാ​നി​രു​ന്ന മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​തി​മ ഖ​ലി​സ്ഥാ​ന്‍​വാ​ദി​ക​ള്‍ ത​ക​ര്‍​ത്തു. വി​വാ​ദ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​തി​മ​യി​ൽ ഖാ​ലി​സ്ഥാ​ൻ വാ​ദി​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​തി​മ​യി​ൽ എ​ഴു​തി​യി​ട്ടു​ള്ള​ത്.

ഇ​റ്റ​ലി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്ക​ടു​ക്കാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി നാ​ളെ പു​റ​പ്പെ​ടും. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലാ​നി​യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് മോ​ദി ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഉ​ച്ച​കോ​ടി​യെ മ​റ്റ​ന്നാ​ള്‍ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ജി ​ഏ​ഴ് നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ളും ന​ട​ത്തും. മൂ​ന്നാ​മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​മാ​ണ്. നാ​ളെ മു​ത​ല്‍ ശ​നി​യാ​ഴ്ച വ​രെ​യാ​ണ് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി.