തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നു ക​ത്ത​യ​ച്ചു.

തീ​പി​ടി​ത്ത​തി​ൽ 41 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തി​ൽ 11 മ​ല‍​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 21 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.