പേമ ഖണ്ഡു വീണ്ടും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും
Wednesday, June 12, 2024 6:54 PM IST
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബിജെപി് നേതാവ് പേമ ഖണ്ഡു വീണ്ടും അധികാരമേല്‍ക്കും. ഇറ്റാനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗത്തില്‍ പേമ ഖണ്ഡുവിനെ നേതാവായി തെരഞ്ഞെടുത്തു.
രവിശങ്കര്‍ പ്രസാദും തരുണ്‍ ചഗും യോഗത്തില്‍ പങ്കെടുത്തു. പേമ ഖണ്ഡു വൈകാതെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിക്കും.
വ്യാഴായ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ്. അഞ്ചാം തവണയാണ് ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയാകുന്നത്.
സംസ്ഥാനത്ത് മികച്ച വിജയമാണ് ഇത്തവണ ബിജെപി നേടിയത്. ആകെയുള്ള 60 മണ്ഡലങ്ങളില്‍ 46 എണ്ണത്തിലും വിജയിച്ചാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്.