വി​ജ​യ​വാ​ഡ: ത​മി​ഴ്‌​നാ​ട്ടി​ലെ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ​യെ വി​മ​ര്‍​ശി​ച്ച ത​മി​ഴി​സൈ സൗ​ന്ദ​ര്‍​രാ​ജ​നെ പ​ര​സ്യ​മാ​യി ശ​കാ​രി​ച്ച് അ​മി​ത് ഷാ.

​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ വേ​ദി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്നു.

അ​മി​ത് ഷാ​യും വെ​ങ്ക​യ്യ നാ​യി​ഡു​വും സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കെ ഇ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ട് അ​ടു​ത്തേ​ക്ക് വ​ന്ന ത​മി​ഴി​സൈ കൈ​കൂ​പ്പി അ​മി​ത് ഷാ​യെ അ​ഭി​വാ​ദ​നം ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ത​മി​ഴി​സൈ​യെ പേ​രു​വി​ളി​ച്ച് അ​ടു​ത്തേ​ക്ക് വി​ളി​ച്ച ഷാ ​വി​ര​ൽ ചൂ​ണ്ടി​ക്കൊ​ണ്ട് അ​നി​ഷ്ട​ത്തോ​ടെ സം​സാ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.



ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ണ്ണാ​മ​ലൈ കാ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു ത​മി​ഴി​സൈ​യു​ടെ ആ​രോ​പ​ണം. ചെ​ന്നൈ സൗ​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ച ത​മി​ഴി​സൈ​യും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.