മണിപ്പൂർ സംഘര്‍ഷം; ആർഎസ്എസ് പറയുന്നത് പ്രധാനമന്ത്രി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ്
Wednesday, June 12, 2024 4:26 AM IST
ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷത്തെ കേള്‍ക്കുന്ന സ്വഭാവം മോദിക്ക് ഇല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി കേട്ടെങ്കിലേ രാജ്യം മുന്നോട്ടുപോകു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞ പത്ത് വര്‍ഷം സംഭവിച്ചത് ഇനി ആവര്‍ത്തിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
ഭാഗവതിന്റെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിനെ മാറ്റണമെന്ന ആവശ്യം പോലും ബിജെപി ചെവിക്കൊണ്ടില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
എന്നാല്‍, ആര്‍എസ്എസ് പറയുന്നതെങ്കിലും ശ്രദ്ധിക്കണം. നമ്മളും അവരും എന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണമെന്നാണ് ഭാഗവത് പറഞ്ഞത്. മാസങ്ങളായി താന്‍ പറഞ്ഞുവരുന്നതാണ് ഭാഗവതും പറഞ്ഞതെന്ന് അദ്ദഹം വ്യക്തമാക്കി.