കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമര്‍ദനം
Tuesday, June 11, 2024 3:32 PM IST
കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമര്‍ദനം. ജയ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ ഇവരുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആദ്യം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച ഇവര്‍ പിന്നീട് കളമശേരിയിലെ ആശുപത്രിയിലേക്കും ഇതേ ഓട്ടോയില്‍ തന്നെ സഞ്ചരിച്ചു.
പിന്നീട് കുഴിപ്പിള്ളി ബീച്ചിലേക്ക് പോകണമെന്ന് ആവശ്യപ്പട്ടു. ബീച്ചിന് സമീപമെത്തിയപ്പോള്‍ ഇവര്‍ ജയയെ ആക്രമിക്കുകയായിരുന്നു. മര്‍ദിച്ച് അവശയാക്കി ഇവരുടെ മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു.
രാത്രി വൈകി നഗരത്തിലേക്ക് സവാരി വരില്ലെന്ന് പറഞ്ഞതിനായിരുന്നു മര്‍ദനമെന്നാണ് സൂചന. സംഭവത്തില്‍ ഞാറയ്ക്കല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.