നെല്ല് സംഭരണം; കർഷകർക്ക് 500 കോടിയിലേറെ രൂപ നൽകാനുണ്ടെന്ന് മന്ത്രി
Tuesday, June 11, 2024 5:39 AM IST
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് 500 കോടിയിലേറെ രൂപ നൽകാനുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ.
നിയമസഭയിൽ കുറുക്കോളി മൊയതീൻ എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. 1100 കോടി രൂപ ഇതുവരെ നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ 1070 കോടി രൂപ നൽകാനുണ്ടെന്നും ജി.ആർ. അനിൽ പറഞ്ഞു. എത്രയും വേഗം ഈ തുക കൊടുത്തുതീർക്കുമെന്നും മന്ത്രി പറഞ്ഞു.