മും​ബൈ: ബോ​ളി​വു​ഡ് ന​ടി നൂ​ര്‍ മാ​ള​ബി​ക ദാ​സി​നെ (32) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ഫ്ലാ​റ്റി​ലാ​ണ് അ​ഴു​കി​യ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഫ്ലാ​റ്റി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

മു​റി​യി​ല്‍ നി​ന്ന് താ​ര​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ഡ​യ​റി​യും മ​രു​ന്നു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യാ​യി താ​രം ഫ്ലാ​റ്റി​ല്‍ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ആ​സാം സ്വ​ദേ​ശി​യാ​യ നൂ​ര്‍ അ​ഭി​ന​യ രം​ഗ​ത്തേ​ക്കെ​ത്തു​ന്ന​തി​ന് മു​മ്പ് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സി​ല്‍ എ​യ​ര്‍ ഹോ​സ്റ്റ​സാ​യി​രു​ന്നു. ക​ജോ​ള്‍ നാ​യി​ക​യാ​യെ​ത്തി​യ ദ് ​ട്ര​യ​ലി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ത്തി​ല്‍ നൂ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​സ്‌​കി​യാ​ന്‍, വാ​ക്ക്മാ​ന്‍ തു​ട​ങ്ങി നി​ര​വ​ധി വെ​ബ് സീ​രീ​സു​ക​ളി​ലും ന​ടി ഭാ​ഗ​മാ​യി​ട്ടു​ണ്ട്.